Section

malabari-logo-mobile

മലപ്പുറത്ത് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

HIGHLIGHTS : മലപ്പുറം:  ജില്ലാ ആസ്ഥാനത്തെ ആദ്യ ഗാന്ധി പ്രതിമ സിവില്‍ സ്റ്റേഷനില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അനാച്ഛാദനം ചെയ്തു. സിവില്‍ സ്റ്റേഷന്‍ ഗ്രൗണ്ടിനടുത്ത...

മലപ്പുറം:  ജില്ലാ ആസ്ഥാനത്തെ ആദ്യ ഗാന്ധി പ്രതിമ സിവില്‍ സ്റ്റേഷനില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അനാച്ഛാദനം ചെയ്തു. സിവില്‍ സ്റ്റേഷന്‍ ഗ്രൗണ്ടിനടുത്ത് പൂന്തോട്ടത്തോട് ചേര്‍ന്നാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ജില്ലാ ആസ്ഥാനത്തെ ആദ്യ പ്രതിമയാണിത്. സിവില്‍ സ്റ്റേഷനില്‍ എത്തുന്നവരിലും ജീവനക്കാരിലും ഗാന്ധിജിയുടെ ഓര്‍മകള്‍ നില
നിര്‍ത്താനും സന്ദേശം പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് പ്രതിമ
നിര്‍മിച്ചിട്ടുള്ളതെന്ന് കലക്ടര്‍ പറഞ്ഞു. അനാച്ഛാദന ചടങ്ങില്‍ സബ്
കലക്ടര്‍ അനുപം മിശ്ര, നിര്‍മിതി കേന്ദ്ര പ്രൊജ്ക്ട് മാനേജര്‍ കെആര്‍
ബീന എന്നിവര്‍ പങ്കെടുത്തു.

2.25 ലക്ഷം ചെലവില്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചിട്ടാണ് പ്രതിമ നിര്‍മിച്ചത്. അഞ്ചടി ഉയരമുള്ള പീഠത്തില്‍ 2.5 അടി ഉയരത്തിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. പീഠത്തിന് ചുറ്റും ഗ്രാനൈറ്റ് പാകി മനോഹരമാക്കിയിട്ടുണ്ട്. ജില്ലാ

sameeksha-malabarinews

ആസ്ഥാനത്ത് ഗാന്ധി പ്രതിമകള്‍ ഇല്ലാത്തതിനാല്‍ ഗാന്ധി ജയന്തി ദിനത്തിലും രക്തസാക്ഷി ദിനത്തിലും പുഷ്പാര്‍ച്ചന നടത്താനും മറ്റു ഔദ്യോഗിക പരിപാടികള്‍ക്കുംബുദ്ധിമുട്ടായിരുന്നു.

പി.സതീഷ് ബാബു അത്തോളിയാണ് ശില്‍പി. 16 ദിവസം
കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജിനായിരുന്നു മേല്‍നോട്ടചുമതല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!