ആളൊഴിഞ്ഞ വേദിയില്‍ മിസ്സോറാം ഗവര്‍ണ്ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം

ഐസ്വാള്‍ : വിവിധ സംഘടനകള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചതോടെ ആളൊഴിഞ്ഞ വേദിയില്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്റെ റിപ്പബ്ലിക് ദിന പ്രസംഗം.  മന്ത്രിമാരും നിയമസഭാ അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരുമല്ലാതെ പൊതുജനങ്ങളാരും ചടങ്ങില്‍ പങ്കെടുത്തില്ല. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകളടക്കം വിവിധ സാമൂഹ്യസംഘടനകളാണ് ബഹിഷ്‌ക്കരണ ആഹ്വാനം നല്‍കിയിത്.

ആറ് സൈനിക വിഭാഗങ്ങള്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു.

ജില്ലാ തലത്തില്‍ ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. എങ്ങും അക്രമസംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

photo courtesy : news 18

Share news
error: Content is protected !!
Scroll to Top