ദുബായില്‍ 13 കാരനെ ചതിച്ച് പീഡിപ്പിച്ച ഫെയ്‌സ്ബുക്ക് സുഹൃത്തിന് തടവും നാടുകടത്തലും

ദുബൈ: ഫെയ്‌സ്ബുക്കിലൂടെ സുഹൃത്തായ പതിമൂന്ന് കാരനെ 27 കാരന്‍ പീഡിപ്പിച്ചു. സംഭവത്തില്‍ പാക്കിസ്ഥാന്‍ പൗരനായ 27 കാരന് അഞ്ച് വര്‍ഷത്തെ തടവും ശേഷം നാടുകടത്താനും ദുബായ് പ്രാഥമിക കോടതി വിധിച്ചു.

സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ, വെള്ളിയാഴ്ച അല്‍ മുറാഖാബാദ് ഭാഗത്തെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം പുറത്തിറങ്ങിയ 13കാരന്‍ പുറത്ത് വെച്ച് തന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തായ പ്രതിയെ കാണുകയായിരുന്നു. യുവാവ് കുട്ടിയോട് കാറില്‍ കയറി ഒന്ന് കറങ്ങി വരാം എന്ന് പറയുകയായിരുന്നു. ഇതുപ്രകാരം കാറില്‍ കറിയപ്പോള്‍ പ്രതിയുടെ മറ്റൊരു സുഹൃത്തു കൂടി ഒപ്പമുണ്ടായിരുന്നു. വഴിയില്‍ വെച്ച് ഇവര്‍ പിസ കഴിക്കുകയും ചെയ്തു. തുടര്‍ന്ന് അല്‍ അവീര്‍ ഭാഗത്തേക്ക് പോവുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കുട്ടിയ പ്രതി ഉപദ്രവിക്കുകയും വസ്ത്രം അഴിച്ചുമാറ്റി പീഡിപ്പിക്കുകയുമായിരുന്നത്രെ. പിന്നീട് ബാലനെ വീടിന് സമീപത്ത് ഇറക്കിവിടുകയും ആരോടും ഇക്കാര്യം പറയരുതെന്ന് പറയുകയുമായിരുന്നു. എന്നാല്‍ വീട്ടിലെത്തിയ കുട്ടി തന്റെ മാതാവിനോട് സംഭവം പറയുകയും രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഇതെ തുടര്‍ന്ന് പ്രതിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ 27 കാരനെതിരെ മാനഭംഗ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 32 വയസ്സുള്ള സുഹൃത്തായ രണ്ടാം പ്രതിക്കുമേന്‍ കുട്ടിയെ ചൂഷണം ചെയ്തതിനുള്ള കുറ്റം ചുമത്തുകയും മൂന്ന് മാസം തടവു ശിക്ഷയും ശേഷം നാടുകടത്താനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top