Section

malabari-logo-mobile

പ്രവാസികള്‍ക്ക് ഗുണം;കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി കരാറിന് അംഗീകാരം

HIGHLIGHTS : കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഏറെ ഗുണമാകുന്ന കുവൈത്തുമായുള്ള ഗാര്‍ഹിക തൊഴിലാളി കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഗാര്‍ഹിക തൊഴിലാ...

കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഏറെ ഗുണമാകുന്ന കുവൈത്തുമായുള്ള ഗാര്‍ഹിക തൊഴിലാളി കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ഉറപ്പുവരുത്തുന്ന കാര്യങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പത്രത്തിലൂടെ തയ്യാറാക്കിയിരിക്കുന്നത്.

കുവൈത്തില്‍ ജോലി ചെയ്തുവരുന്ന മൂന്ന് ലക്ഷം ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും . അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. തൊഴില്‍ തേടിയെത്തുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ വന്നില്ലെങ്കില്‍ തൊഴിലാളിയുടെ പ്രവേശനം തടയണമെന്നും കരാറില്‍ പറയുന്നുണ്ട്.

sameeksha-malabarinews

നാട്ടില്‍ പോയ ഗാര്‍ഹിക തൊഴിലാളി ആറ് മാസത്തിനുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ സ്‌പോണ്‍സര്‍ക്ക് മറ്റൊരു ഗാര്‍ഹിക തൊഴിലാളിയെ കൊണ്ടുവരാനുള്ള അനുമതിനല്‍കണം. കാരണം മറ്റൊരു ഗാര്‍ഹിക തൊഴിലാളിക്കായി അപേക്ഷ നല്‍കുമ്പോള്‍ മാത്രമെ നാട്ടില്‍ പോയ ഗാര്‍ഹികതൊഴിലാളി കുവൈത്തില്‍ തിരികെ എത്തിയിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ കഴിയുകയൊള്ളു. ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് നാട്ടില്‍ പോയിവരുന്ന ഗാര്‍ഹിക തൊഴിലാളിയെ ഏറ്റെടുക്കാന്‍ സ്‌പോണ്‍സര്‍ ഹാജരാകണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും കുവൈത്ത് ഉപ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹും ഒപ്പുവെച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!