Section

malabari-logo-mobile

‘വിസിമാര്‍ക്ക് തുടരാം; രാജിവെയ്ക്കേണ്ടതില്ല ‘ ഹൈക്കോടതി

HIGHLIGHTS : 'VCs can continue; No need to resign' High Court

കൊച്ചി: 9 വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ നോട്ടിസിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി. ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട 9 വൈസ് ചാന്‍സിലര്‍മാരും തല്‍ക്കാലം സ്ഥാനമൊഴിയേണ്ടതില്ലെന്നും അവര്‍ക്ക് തുടരാമെന്നും ഹൈക്കോടതി. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ തീരുമാനം എടുക്കും വരെ തുടരാമെന്നും കോടതി വ്യക്തമാക്കി. രാജി ആവശ്യപ്പെട്ട് വിസിമാര്‍ക്ക് കത്തയച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു.

സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന ചാന്‍സലറുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പ്രത്യേക സിറ്റിങ്ങില്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വൈകിട്ട് നാലിനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രത്യേക സിറ്റിംഗ് ആരംഭിച്ചത്. 9 സര്‍വ്വകലാശാകളിലെ വൈസ് ചാന്‍സിലര്‍മാര്‍ ഇന്ന് രാവിലെ 11. 30 ന് രാജിവെവെയ്ക്കണമെന്നാണ് ചാന്‍സിലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ആവശ്യപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.

sameeksha-malabarinews

കേസ് കോടതി പരിഗണിക്കും എന്ന് വ്യക്തമായതോടെ രാജി ആവശ്യം മാറ്റി ഗവര്‍ണര്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
നിയമപ്രകാരം മാത്രമേ വിസി മാര്‍ക്കെതിരെ നടപടി പാടുള്ളൂ എന്നും ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ ഉടന്‍ രാജിവെക്കണമെന്ന് കത്ത് അസാധുവായി നിയമപ്രകാരം മാത്രമേ വിസിമാര്‍ക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഇന്ന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പ്രകാരം ഗവര്‍ണര്‍/അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ 9 സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങളില്‍ തുടരാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!