Section

malabari-logo-mobile

സര്‍വകലാശാല വി.സിമാരുടെ രാജി ആവശ്യം വിശദീകരണവുമായി ഗവര്‍ണര്‍;വാര്‍ത്താസമ്മേളനത്തില്‍ ചില മാധ്യമങ്ങള്‍ക്ക് വിലക്ക്

HIGHLIGHTS : The governor explained the demand for the resignation of university VCs; some media were banned from the press conference

തിരുവനന്തപുരം: സര്‍വകാശാല വൈസ് ചാന്‍സലര്‍മാരുടെ രാജി ആവശ്യം വിശദീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . വി സി നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി എന്നതാണ് പ്രശ്‌നമെന്നും ചില വി സി മാര്‍ മികച്ചതാണെന്നും പക്ഷേ സുപ്രീം കോടിതി വിധി നടപ്പിലാക്കണമെന്നും വി സി പറഞ്ഞു.

അതെസമയം ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കൈരളി ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി വി, മീഡിയ വണ്‍, ജയ്ഹിന്ദ് എന്നീ ചാനലുകളെയാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്.

sameeksha-malabarinews

വി സി മാരുടെ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യപ്രവര്‍ത്തകരോട് കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും യാഥര്‍ത്ഥ മാധ്യമങ്ങള്‍ക്ക് രാജ് ഭവനിലേക്ക് അപേക്ഷ അയക്കാം എന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാം എന്നും ഗവര്‍ണര്‍ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഒമ്പത് വി സി മാരോട് രാജി ആവശ്യപ്പെട്ട നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധി വ്യക്തമാണെന്നും ആര്‍ക്കും പ്രത്യേക ഇളവ് അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജി വെക്കാത്ത സാഹചര്യത്തില്‍ വി സി മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു.

മാധ്യമങ്ങളോട് ബഹുമാനം മാത്രമാണെന്നും അത്തരം നിലപാടെ താന്‍ സ്വീകരിച്ചിട്ടുള്ളുവെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. പാര്‍ട്ടി കേഡര്‍ ജേര്‍ണലിസ്റ്റ് ചമയുന്നുവെന്ന പരാമര്‍ശം ആവര്‍ത്തിക്കുകയാണെന്നും അത് കൊണ്ടാണ് രാജ് ഭവനിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!