നാലുവയസ്സുകാരനെ പിതാവിന്റെ സുഹൃത്ത് തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നു

ആഗ്ര:നാലുവയസുകരനെ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലാണ് ദാരുണസംഭവം നടന്നത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്.

പിതാവിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. പ്രതി ബണ്ടി പിടിയിലായിട്ടുണ്ട്.

ഇന്നലെ രാത്രി വീട്ടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഈ സമയം പ്രതിയും ഇവിടെ എത്തി ഒന്നും സംഭവിക്കാത്തതുപോലെ കുട്ടിയെ തിരയുന്നവര്‍ക്കൊപ്പം കൂടിയിരുന്നു. പിന്നീട് ഇയാള്‍ കുട്ടി കാളിന്ദി വിഹാറിലെ പേട്ട നഗറില്‍ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. ഇതു പ്രകാരം ഇവിടെ എത്തിയ വീട്ടുകാര്‍ കുട്ടിയുടെ മൃതദേഹമാണ് കണ്ടത്. കുട്ടിയുടെ ശരീരത്തില്‍ രക്തം പുരണ്ടിരുന്നു.നെഞ്ചില്‍ വെടിയുണ്ടയുടെ പാടുമുണ്ടായിരുന്നു. സമീപത്ത് പിസ്റ്റളും ഉണ്ടായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിശോധന ആരംഭിക്കുകയും ബണ്ടിയെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. കൊലയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ധേശമുണ്ടോ എന്നുള്ള കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.

Share news
error: Content is protected !!
Scroll to Top