വിലങ്ങോടിയ പശുവിലിടിച്ച് ബൈക്ക്‌യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്

 

mar copyഎടപ്പാള്‍ :റോഡരുകില്‍ ഉടമ പുല്ലുതീറ്റിക്കൊണ്ടിരിക്കുന്നതിനെടെ കയറുപൊട്ടിച്ച് റോഡിലേക്കോടിയ പശുവിടിച്ച് ബൈക്ക് യാത്രികരായ ഭാര്യക്കും ഭര്‍ത്താവിനും ഗുരതരമായി പരിക്കേറ്റു. എടപ്പാള്‍ ഉദിനിക്കര സ്വദേശി ദിലീപ്(32) ദില്‍ജ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇവരെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാവിലെ വട്ടംകുളം നീലിയാട് വളവിലാണ് സംഭവം നടന്നത്. കയറുപൊട്ടിച്ചോടിയ പശു നേരെ ഇവരെ ഇടിച്ചിടുകയായിരുന്നത്രെ ഇടിയുടെ ആഘാതത്തില്‍ ഇരുവരു റോഡിലേക്ക് തെറിച്ചുവീണു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

 

Share news
error: Content is protected !!
Scroll to Top