തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ഏഴുവയസ്സുകാരന്‍ മരിച്ചു

കുറ്റിപ്പുറം:  വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഏഴു വയസ്സുകാരന്‍ മരിച്ചു. ചെല്ലൂര്‍ ഇഗ്ലീഷ്മീഡിയം സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയും തിരൂന്നാവായ കളത്തിങ്ങല്‍ മുഹമ്മദ് ഷാഫി മുംതാസ് ദമ്പതികളുടെ മകനുമായ സിയാനാണ് മരിച്ചിത്.

കുട്ടിയെ ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രി ഏഴരമണിയോടെയാണ് അപകടം സംഭവിച്ചത്.

സഹോദരന്‍ മുഹമ്മദ് ഷിബിലി . മൃതദേഹം ഇന്ന് ചെല്ലൂര്‍ ജുമാസ്ജിദില്‍ ഖബറടുക്കും.

Share news
error: Content is protected !!
Scroll to Top