മലപ്പുറും: മലപ്പുറത്ത് ഹോട്ടലുകളിലും ബേക്കറികളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷ്യ സുരക്ഷവകുപ്പ് നടത്തിയ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങള്‍. അടുക്കളിയിലെ വൃത്തിഹീനമായ തറയില്‍ ഭക്ഷണസാധനങ്ങളും അവശിഷ്ടങ്ങളും ഒരുപോലെ തുറന്നിട്ടിരിക്കുന്നു. ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതുമായ പാത്രങ്ങള്‍ കഴുകാന്‍ പോലും സംവിധാനമില്ലാത്ത അടുക്കളകള്‍, എലിയും ക്ഷുദ്രജീവികളും കടക്കുന്നത് തടയാനാകാത്ത സ്‌റ്റോര്‍ മുറികള്‍.. ഇത്തരത്തില്‍ ആലത്തൂര്‍ പടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടല്‍ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു.
ഇതിനു പുറമെ ചില ബേക്കറികളില്‍ മില്‍ക്ക് ഷേക്കുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാലുകള്‍ ഓരാഴ്ചയിലധികം പഴക്കമുള്ളതാണെന്നും കണ്ടത്തിയിട്ടുണ്ട്.
എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട് പല ഹോട്ടലുകള്‍ക്കും ചുമത്തുന്ന പിഴ നാമമാത്രമാണ് ഒമ്പത് കടകളില്‍ പരിശോധിച്ച് കുറ്റം കണ്ടെത്തിയപ്പോള്‍ പിഴയായി ചുമത്തിയത് മുപ്പതിനായിരം രൂപ മാത്രമാണ്. ഇതാകട്ടെ ഇത്തരം ഹോട്ടലുകളുടെ ലാഭവിഹതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്.




