Section

malabari-logo-mobile

ആന്ധ്രാ ഒഡീഷ തീരങ്ങള്‍ വിറയ്ക്കുന്നു;കാറ്റിന് 190 കി മി വേഗത

HIGHLIGHTS : വിശാഖപട്ടണം: ഹൂദ്ഹൂദ് ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരങ്ങളെ തൊട്ടു തുടങ്ങി. വിശാഖപട്ടണത്തിനടുത്ത് ഗോപാല്‍പുരയിലേക്കാണ് ചുഴലിക്കാറ്റ് പ്രവേശിച്ചതെന്ന് നാ...

MODEL 2 copyവിശാഖപട്ടണം: ഹൂദ്ഹൂദ് ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരങ്ങളെ തൊട്ടു തുടങ്ങി. വിശാഖപട്ടണത്തിനടുത്ത് ഗോപാല്‍പുരയിലേക്കാണ് ചുഴലിക്കാറ്റ് പ്രവേശിച്ചതെന്ന് നാവികസേന ട്രാക്കിംഗ് വിഭാഗം അറിയിച്ചു. തീരത്തെത്തുമ്പോള്‍ കാറ്റിന് മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗതയുണ്ടാകുമെന്നാണ് പ്രവചനം. കനത്ത മഴയെ തുടര്‍ന്ന് വിശാഖപട്ടണം നഗരത്തിലെയും ചുറ്റുവട്ടമുള്ള ഗ്രമാങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കനത്ത കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ വീണ് റോഡുഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് വിതയ്ക്കുന്ന നാശ നഷ്ടങ്ങളെ നേരിടാന്‍ സൈന്യത്തിന്റെ സഹായം തേടിക്കഴിഞ്ഞു.

ചുഴലിക്കാറ്റ് കടന്നു പോകുന്ന ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ലക്ഷകണക്കിന് ആളുകളെ മാറ്റിക്കഴിഞ്ഞു. ഈ മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണായി വിച്ഛേദിച്ചിട്ടുണ്ട്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ നാലോളം ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ 19 യൂണിറ്റുകളെ വിന്ന്യസിച്ചു കഴിഞ്ഞു.

sameeksha-malabarinews

നാവികസേനയുടെ 6 ഹെലികോപ്റ്ററുകള്‍ വിശാഖപട്ടണത്ത് സജ്ജമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിശാഖപട്ടണത്തും ശ്രീകാകുളത്തും ആധുനിക സജ്ജീകരണങ്ങളടങ്ങിയ പവര്‍ബോട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് റെയില്‍വെ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍;കട്ടക്ക്-06712510131, പുരി:06752226717,ഭുവനേശ്വര്‍-06742532233

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!