കോഴിക്കോട്: വടകര താലൂക്ക് ഓഫീസില്‍ തീപിടുത്തമുണ്ടായി. ഇന്ന് രാവിലെ ആറുമണിയോടെയാണ് തീപിടിച്ചതായി ആളുകള്‍ കണ്ടത്.
തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
അട്ടമറി സാധ്യതയടക്കം അന്വേഷിക്കുമെന്ന് പോലീസും ജില്ലാ കളക്ടറും അറിയിച്ചിട്ടുണ്ട്.
ഉച്ചക്ക് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വടകരയില്‍ യോഗം ചേരും. വടകര നാദാപുരം, കുറ്റിയാടി എംഎല്‍എമാരടക്കും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
വടകര സബ് ജയില്‍, ട്രഷറി ബില്‍ഡിങ്ങ് എല്ലാം ഈ സമുച്ചയത്തിനകത്താണ്.
ഇവിടെയുള്ള കെട്ടിടങ്ങളല്ലാം പഴയതാണ്. ഫയലുകളും കമ്പ്യൂട്ടറുകളടക്കം കത്തി നശിച്ചിട്ടുണ്ട്. വന്‍ രീതിയില്‍ തീപിടുത്തമുണ്ടായിട്ടുണ്ട്.




