കൊച്ചി : അല്ലു അര്‍ജ്ജുന്‍ നായകനും ഫഹദ് ഫാസില്‍ വില്ലനുമായെത്തുന്ന പുഷ്പയുടെ മലയാളം പതിപ്പിന്റെ റിലീസിങ്ങ് ഡിസംബര്‍ 17ന് നടക്കില്ല. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് റിലീസിങ്ങ് മാറ്റിയത്.
പകരം ഡിസംബര്‍ 17ന് ചിത്രത്തിന്റെ തമിഴ് പതിപ്പായിരിക്കും കേരളത്തില്‍ റിലീസ് ചെയ്യുകെയാന്ന് വിതരണക്കാരായ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് അറിയിച്ചു
പുഷ്പയുടെ മലയാളം പതിപ്പ് 17ന് റിലീസ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ആരാധകരോട് ഇ ഫോര്‍ എന്റര്‍ഡൈന്‍മെന്റ്‌സ് മാപ്പു ചോദിച്ചു.
ചിത്രം രണ്ട് ഭാഗമായണ് ഇറങ്ങുന്നത്. ആദ്യഭാഗമാണ് ഡിസംബര്‍ 17ന് റിലീസ് ചെയ്യുന്നത്. ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്യയുടെ സംവിധായകന്‍ സുകുമാറാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയുമാണ് 250 കോടി രൂപ ചിലവിട്ട് ചിത്രം നിര്‍മ്മിക്കുന്നത്.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജ്ജുന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍തന്നെ വന്‍ ഹിറ്റാണ്.




