കോഴിക്കോട് മുസ്ലീംലീഗിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം.
ഇന്നത്തെ ദേശാഭിമാനിയില്‍ എഴുതിയ ഹിന്ദുരാജ്യത്തില്‍ മിണ്ടാട്ടമില്ലാത്ത ലീഗ് എന്ന ലേഖനത്തിലാണ് മുസ്ലീംലീഗിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. ഇസ്ലാമിക രാഷട്രസംസ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലീം ലീഗില്‍ പ്രവേശിച്ചിരിക്കുകയാണെന്ന ഗൗരവതരമായ വിമര്‍ശനം ലേഖനത്തിലുണ്ട്.
മലപ്പുറം അടക്കം ലീഗ് തങ്ങളുടെ ഉരുക്കുകോട്ടയാണന്ന് കരുതുന്ന ഇടങ്ങളില്‍ പോലും എല്‍ഡിഎഫ് വിജയക്കൊടി പാറിക്കുന്ന സാഹചര്യത്തെ മറികടക്കാന്‍ പച്ചയായ വര്‍ഗീയതെയ പുറത്തെടുത്തരിക്കുകയാണ് ലീഗെന്നും, അതിന്റെ വിളംബരമായിരുന്നു വഖഫ് ബോര്‍#ഡ് നിയമനത്തിന്റെ പേര് പറഞ്ഞ് മുസ്ലീംലീഗ് കോഴിക്കോട്ട് നടത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധസമ്മേളനവും പ്രകടനവുമെന്ന് കോടിയേരി പറയുന്നു.
1906 ഡിസംബറില്‍ ധാക്കയില്‍ രൂപംകൊണ്ട, ഇന്ത്യാവിഭജനത്തിന് നിലകൊണ്ട മുസ്ലീംലീഗിന്റേത് തീവ്രവര്‍ഗീയതുടെയതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്ലീം മാതൃരാജ്യമെന്ന മുദ്രാവാക്യം ജിന്നയുടെ നേതൃത്വത്തില്‍ ആ സംഘടന പിന്നീട് ഉയര്‍ത്തി തുടങ്ങി മുസ്ലീം ലീഗ് രൂപംകൊണ്ട കാലത്തെ രാഷ്ട്രീയനിലപാടുകളെ കുറിച്ച് ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
വഖഫ് ബോര്‍ഡിന്റെ നിയന്ത്രണവും, നേതൃത്വവും വലിയൊരുളുവരെ മുസ്ലീംലീഗിനായിരുന്നു. ഈ കാലത്ത് വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളും ഉണ്ടായിട്ടുണ്ടെന്ന് ഭരണഘടനാ സ്ഥാപനങ്ങള്‍ കൂട്ടിക്കാട്ടിയിട്ടുണ്ട്. അതിലുള്ള അന്വേഷണത്തേയും നിയമനടപടിയേയും വിലക്കാനാണ് മുസ്ലീംലീഗിന്റെ സമരകോലാഹലമെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്.




