പോർട്ടറിക്കോ : മത്സരാർത്ഥികൾക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മിസ് വേൾഡ് മത്സരം മാറ്റിവെച്ചു. മിസ് ഇന്ത്യ മാനസ വാരാണസി ഉൾപ്പെടെ ഇന്നു നടക്കേണ്ട മിസ് വേൾഡ് ഫിനാലെയിൽ പങ്കെടുക്കേണ്ട മത്സരാർത്ഥികൾക്കാണ് കോവിഡ് പോസിറ്റീവായത്.
മത്സരം മൂന്നു മാസത്തേക്കാണ് മാറ്റിവെച്ചത്. മത്സരാർത്ഥികളോട് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ മിസ് വേൾഡ് ഓർഗനൈസേഷൻ നിർദേശം നൽകി.
പോസിറ്റീവായ വരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചെന്നും ഇവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാകും നാട്ടിലേക്ക് തിരിച്ചയക്കുകയെന്നും ഓർഗനൈസേഷൻ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




