സൗദിയില്‍ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം

HIGHLIGHTS : Various Specialty Doctors Vacancies in Saudi: Apply Now

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫര്‍ അല്‍-ബാറ്റിന്‍ ഹെല്‍ത്ത് ക്ലസ്റ്ററില്‍ വിവിധ സ്‌പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സര്‍ജറി, കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, ക്രിട്ടിക്കല്‍ കെയര്‍, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ്, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (NICU), ന്യൂറോളജി, പീഡിയാട്രിക് ICU, വിട്രിയോറെറ്റിനല്‍ ഒഫ്താല്‍മോളജിസ്റ്റ് സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.

വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2024 ആഗസ്റ്റ് 22ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്.

sameeksha-malabarinews

ഇതിനായുളള അഭിമുഖങ്ങള്‍ ഓണ്‍ലൈനായി നടക്കും. തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!