വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക നഴ്സിങ് രജിസ്ട്രേഷന് തുടക്കമായി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

HIGHLIGHTS : NORCA nursing registration has started with opportunities to go abroad. Register now

വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി. നഴ്സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

നിലവില്‍ ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍), യുണൈറ്റഡ് കിംങ്ഡമില്‍-യു.കെ (ഇംഗ്ലണ്ട്, വെയില്‍സ്),  കാനഡ (ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകള്‍. www.norkaroots.org, www.nifl.norkaroots.org  എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ബയോഡാറ്റ അപ്പ്ലോഡ് ചെയ്ത് ആവശ്യമുളള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജോലി ചെയ്യാന്‍ താല്‍പര്യമുളള രാജ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാം. അധിക ഭാഷായോഗ്യതകള്‍ മറ്റ് യോഗ്യതകള്‍ എന്നിവ നല്‍കാനും സംവിധാനമുണ്ട്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!