Section

malabari-logo-mobile

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കി വാരാണസി ജില്ലാകോടതി

HIGHLIGHTS : Varanasi district court has given permission for puja at Gyanvapi Masjid

ഗ്യാന്‍വ്യാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി നല്‍കി വരാണസി ജില്ലാ കോടതി വിധി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിന്ദു വിഭാഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വിഗ്രഹങ്ങളില്‍ പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് കോടതി നിര്‍ദേശിച്ചു. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം.

‘ഏഴ് ദിവസത്തിനുള്ളില്‍ പൂജ തുടങ്ങും. എല്ലാവര്‍ക്കും പൂജ ചെയ്യാനുള്ള അവകാശം ലഭിക്കും,’ ഹിന്ദു വിഭാഗത്തിന് വേണ്ടി വാദിച്ച അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. എന്നാല്‍ വിധിക്കെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ പോകുമെന്ന് അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അഖ്‌ലാഖ് അഹമ്മദ് പറഞ്ഞു.

sameeksha-malabarinews

ഹരജി തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയില്‍ ഫെബ്രുവരി എട്ടി. വാദം കേള്‍ക്കാന്‍ കോടതി മാറ്റിവെച്ചു. പള്ളിയുടെ മുദ്ര വെച്ച ഭാഗം ശാസ്ത്രീയ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകള്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ജില്ലാ കോടതിയുടെ ഈ ഉത്തരവ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!