Section

malabari-logo-mobile

വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനം; കോഴിക്കോട് അവലോകന യോഗം ചേര്‍ന്നു

HIGHLIGHTS : Drought resistance function; A review meeting was held in Kozhikode

കോഴിക്കോട്: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ മഴ ലഭ്യത കുറവാണെന്ന് യോഗം വിലയിരുത്തി. വരള്‍ച്ച പ്രതിരോധിക്കാനുള്ള നടപടികളും കുടിവെള്ള വിതരണം ഉറപ്പുവരുത്താനുള്ള നടപടികളും യോഗം വിലയിരുത്തി. ബന്ധപ്പെട്ട വകുപ്പുകളോട് ഒരാഴ്ചക്കകം വരള്‍ച്ച പ്രതിരോധ പദ്ധതികള്‍ ആവിഷ്‌കരിച്ചു സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുടെ വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു.

ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി വരള്‍ച്ചാ പ്രതിരോധ പദ്ധതി അവതരിപ്പിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയ്ന്‍, ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!