പരപ്പനങ്ങാടി: വനിതാ ദിനത്തില്‍ ഇരുചക്ര വാഹനങ്ങളില്‍ പെട്രോളടിക്കാനെത്തിയ വനിതകള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കി പെട്രോള്‍ പമ്പ് ഉടമകള്‍. പരപ്പനങ്ങാടി ചിറമംഗലത്തെ നിംസ് പെട്രോള്‍ പമ്പിലാണ് വേറിട്ട പരിപാടി നടന്നത്.
പമ്പിലെത്തിയ വനിതകള്‍ക്കെല്ലാവര്‍ക്കും ഒരു ലിറ്റര്‍ പെട്രോളാണ് സമ്മാനം നല്‍കിയത്.
ഒറ്റയ്ക്ക് വാഹനമോടിക്കുന്നത് വനിതകളുടെ ആത്മവിശ്വാസം വളര്‍ത്തുന്നതാണെന്നും അതുകൊണ്ടാണ് വനിതാ ദിനത്തില്‍ ഇത്തരത്തിലൊരു സമ്മാനം നല്‍കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും പെട്രോള്‍ പമ്പ് ഉടമകളായ സിജിയും പ്രവീണ്‍ മക്കടയും പറഞ്ഞു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




