എടപ്പാളില്‍ മൂതൂരില്‍ വീട് പൊളിച്ച് കവര്‍ച്ചാശ്രമം: കള്ളന്‍മാരെ കയ്യോടെ പിടികൂടി പൊലീസ്

എടപ്പാള്‍: എടപ്പാളില്‍ മൂതൂരില്‍ വീട് പൊളിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. ഈശ്വരമംഗലം സ്വദേശി തുറക്കല്‍ അസ്‌കര്‍(33) കാലടി അയ്യപ്പന്‍കുളത്തില്‍ ആഷിക്(28)
എന്നിവരെയാണ് മോഷണശ്രമത്തിനിടെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയത്.
ബറയാന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ഷിജു വാടകക്ക് താമസിച്ചിരുന്നതും, കാഞ്ഞിരക്കുറ്റി സ്വദേശി രവികുമാറിന്റെ ഉടമസ്ഥതയിലുള്ളതുമായ വീട്ടിലാണ് പുലര്‍ച്ചെ വീടിന്റെ കതക് പൊളിച്ച് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വീട്ടുകാര്‍ വീട് അടച്ചിട്ട് പോയ സമയത്താണ് കവര്‍ച്ചക്ക് ശ്രമം നടന്നത്. വീട് പൊളിക്കുന്ന ശബ്ദം കേട്ട് സമീപ വാസികളും റിട്ട:എഎസ്‌ഐമാരുമായ രവികുമാറിന്റെയും നാരായണന്റെയും നേതൃത്വത്തില്‍ നാട്ടുകാരെത്തി പരിശോധന നടത്തിയപ്പോഴാണ് വീട് പൊളിച്ച കള്ളന്‍മാര്‍ വീടിനകത്ത് ഉള്ളത് അറിയുന്നത്.
തുടര്‍ന്ന് നാട്ടുകാര്‍ വീട് വളഞ്ഞതോടെ കള്ളന്‍മാര്‍ വീടിനകത്ത് കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top