തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റയില്‍ നിന്ന് എത്തിയവര്‍ക്കും ബന്ധുക്കള്‍ക്കുമാണ് രോഗം. പത്തനംതിട്ട റാന്നി സ്വദേശികള്‍ക്കാണ്. ഫെബ്രുവരി 29 ന് Q R 514 ഖത്തര്‍ എയര്‍വേസിലാണ് ഇവര്‍ നാട്ടിലെത്തിയത്. 3 പേര്‍ ഇറ്റലിയില്‍ നിന്ന് എത്തിയവരും 2 പേര്‍ ബന്ധുക്കളുമാണ്. രോഗം ബാധിച്ചവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിദേശ നാടുകളില്‍ നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ ഓഫീസര്‍മാരുമായും ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടു.ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ പ്രവൃത്തി നിരുത്തരവാദിത്വപരമായി പോയെന്ന് മന്ത്രി പറഞ്ഞു. ഇവര്‍ ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥരെ വിവര മറിയിച്ചിരുന്നില്ലെന്നും.
ഭൂഗോളത്തിലാകെ ദുന്തമായി മാറിയേക്കാവുന്ന ഈ വയറസിനെ പിടിച്ചുകെട്ടാന്‍ എല്ലാവരും സഹകരിക്കണമെന്നും കേരളത്തെ രക്ഷിക്കാനായി തങ്ങളുടെ എല്ലാ ശ്രമവും ഉപയോഗിക്കുമെന്നും ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




