ചവറ എംഎല്‍എ എന്‍. വിജയന്‍പിള്ള അന്തരിച്ചു

കൊല്ലം:,  ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ തവണ ഇടതുസ്വതന്ത്രനായി മത്സരിച്ച് ജയിച്ചാണ് വിജയന്‍പിള്ള എംഎല്‍എയായത്. കൊല്ലത്തെ പ്രമുഖ വ്യവസായ പ്രമുഖന്‍ കൂടിയാണ് വിജയന്‍പിള്ള. മുതിര്‍ന്ന ആര്‍എസ്പി നേതാവായ നാരായണപിള്ളയുടെ മകനാണ് അദ്ദേഹം. 1979ല്‍ പഞ്ചായത്ത് അംഗവും, 2000ത്തില്‍ ജില്ലാപഞ്ചായത്ത് അംഗവുമായിരുന്നു. രാഷ്ട്രീയ ജീവതത്തിന്റെ തുടക്കത്തില്‍ ആര്‍എസ്പിയിലും പിന്നീട് കോണ്‍ഗ്രസിലും കരുണാകരന്‍ രൂപീകരിച്ച ഡിഐസിയിലും പ്രവര്‍ത്തിച്ചു. പിന്നീട് ഡിഐസി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ കോണ്‍ഗ്രസിലെത്തിയ അദ്ദേഹം സുധീരനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സിഎംപി അരവിന്ദാക്ഷവിഭാഗത്തിന്റെ ഭാഗമായി ഇടതുപാളയത്തിലെത്തുകയായിരുന്നു.

പിന്നീട് ചവറയില്‍ നിന്നും മത്സരിക്കുയായിരുന്നു. മണ്ഡലം രൂപീകൃതമായതിന് ശേഷം ആര്‍എസ്പി മാത്രം ജയിച്ചിട്ടുള്ള ചവറയില്‍ നിന്നും അന്നത്തെ മന്ത്രിയായിരുന്ന ഷിബു ബേബിജോണിനെതിരെ അട്ടിമറി വിജയമാണ് വിജയന്‍പിള്ള നേടിയത്

ഭാര്യ: സുമ, മക്കള്‍:സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകന്‍: ജയകൃഷ്ണന്‍.

Share news
error: Content is protected !!
Scroll to Top