സാധാരണക്കാര്‍ക്ക് വേണ്ടി വന്ദേ സാധാരണ്‍ തീവണ്ടി വരുന്നു

സാധാരണക്കാര്‍ക്കായി വന്ദേ സാധാരണ്‍ എന്ന പേരില്‍ ഒരു പുതിയ തീവണ്ടി അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ മന്ത്രാലയം. വന്ദേ ഭാരത് എക്‌സ്പ്രസിലേതുപോലുള്ള സൗകര്യങ്ങള്‍ ഈ പുതിയ ട്രെയിനും ഉണ്ടായേക്കുമെന്നാണ് വിവരം. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലായിരിക്കും ഇവ നിര്‍മ്മിക്കുക.

ഈ പുതിയ ട്രെയിനിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കും വന്ദേ സാധാരണ്‍ അല്ലെങ്കില്‍ വന്ദേ അന്ത്യോദയ എന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരു നോണ്‍ എ സി ട്രെയിനായിരിക്കും. അതെസമയം ഇതിന്റെ വേഗത വന്ദേ ഭാരത് പോലെയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

എട്ട് സെക്കന്‍ഡ് ക്ലാസ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍, 12 സെക്കന്‍ഡ് ക്ലാസ് 3 ടയര്‍ സ്ലീപ്പര്‍ കോച്ചുകള്‍ എന്നിവ പുതിയ ട്രെയിനിലുണ്ടാകും. ഈ വര്‍ഷം അവസാനത്തോടെ ഈ പുതിയ ട്രെയിനിന്റെ ആദ്യരൂപം പുറത്തിറങ്ങുമെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top