ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് കൊല്ലപ്പെട്ടത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായിരുന്ന പുതുപ്പള്ളി പത്തിശേരി സ്വദേശി അമ്പാടി (21) യെ ക്രിമിനല്‍ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവാവിനെ നാലംഗ സംഘം നടുറോഡിലിട്ടാണ് ആക്രമിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും സിപിഎമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കാപ്പില്‍ കളത്തട്ട് ജങ്ഷനില്‍വെച്ചു നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തില്‍ കഴുത്തിനും കൈയ്ക്കും വെട്ടേറ്റു. കഴുത്തിനേറ്റ വെട്ടാണ് മരണത്തിനിടയാക്കിയത്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടുപേരെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയാളി സംഘം കൃത്യം നടത്തിയ സ്ഥലത്തേക്ക് മൂന്നു ബൈക്കുകളിലായി എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ കത്തിയുള്‍പ്പെടെയുളള ആയുധങ്ങള്‍ കരുതിയിരുന്നു.

അമ്പാടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള – ദമ്പതികളുടെ മകനാണ് അമ്പാടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top