തിരൂരില്‍ ഇന്ന് ബസ് ജീവനക്കാരുടെ പണിമുടക്ക്

തിരൂരില്‍ ബസ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ജീവനക്കാര്‍ ഇന്ന് പണിമുടക്ക് നടത്തുന്നത്. മാസങ്ങളായി അടഞ്ഞു കിടക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് നല്‍കുക, തിരൂരിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

മുമ്പ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരം നടത്തിയിരുന്നു. ഫലം കാണാത്തതിനെ തുടര്‍ന്നാണ് പണിമുടക്ക് തീരുമാനിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top