തിരൂരങ്ങാടി: താഴെ ചേളാരിയില്‍ 11 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയടക്കം രണ്ട് പേര്‍ പൊലീസിന്റെ പിടിയില്‍. പട്ടാമ്പി മരതൂര്‍ പറമ്പില്‍ മുഹമ്മദ് മുഫീദ്(23), ഒറീസ്സ ഭുവനേശ്വര്‍ സാലിയ മഹാവീര്‍ നഗര്‍ അജിത്കുമാര്‍ സാഹു(35) എന്നിവരാണ് പിടിയിലായത്. പ്രതികളെ പതിനൊന്ന് കിലോ കഞ്ചാവുമായി തിരൂരങ്ങാടി എസ്.ഐ എം മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തു.
ഒറീസ്സയില്‍നിന്നും കൊണ്ടുവന്നതാണ് കഞ്ചാവ് എന്ന് പോലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് താഴെചേളാരിയില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. രണ്ടു കെട്ടുകളാണ് ഉണ്ടായിരുന്നത്.
താനൂര്‍ ഡാന്‍സാഫ്, തിരൂരങ്ങാടി പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ സതീശന്‍, സുബൈര്‍, പൊലിസുകാരായ ലക്ഷ്മണന്‍, ജിഷോര്‍, സഹദേവന്‍, മുരളി എന്നിവരും പ്രതികളെ പിടികൂടാന്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




