വന്ദനം നായിക തിരിച്ചെത്തുന്നു

വര്‍ഷങ്ങള്‍ എത്ര കടന്നുപോയാലും സിനിമാസ്വാദകരുടെ മനസില്‍ ഇടം നഷ്ടമാക്കാത്ത ചില താരങ്ങളുണ്ട് അങ്ങിനെ ഒരു താരമാണ് രണ്ട് സിനിമയില്‍ മാത്രം അഭിനയിച്ച് തെന്നിന്ത്യന്‍ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയ ഗിജി ഷെട്ടാര്‍. വന്ദം , ഗീതാജ്ഞലി എന്നീ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചാണ് ഈ താരം ആരെയും അസൂയപ്പെടുത്തുന്ന ആരാധക വൃന്ദത്തെ സൃഷ്ടിച്ചത്.

രണ്ട് സിനിമകളില്‍ അഭിനയിച്ച് അപ്രത്യക്ഷയായ താരം മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചലച്ചിത്ര ലോകത്തേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

കന്നഡ ചിത്രത്തിലൂടെയാണ് ഗിരിജ ഷെട്ടാര്‍ തിരിച്ചെത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. രക്ഷിത് ഷെട്ടിയും പരംവാ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ‘ഇബ്ബനി തബ്ബിട ഇലെയാനി’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിച്ചുരവ്. അതെസമയം ചിത്രത്തില്‍ എന്താണ് ഗിരിജയുടെ വേഷം എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഏതായാലും വന്ദനം നായികയുടെ തിരിച്ചുവരവില്‍ സന്തോഷത്തിലാണ് സിനിമാസ്വാദകര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top