സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം;കുത്തേറ്റ് ഒരാള്‍ മരിച്ചു

മാവേലിക്കരയില്‍ സുഹൃത്തുകള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. മാവേലിക്കര ഉമ്പര്‍നാട് ചാക്കാല കിഴക്കതില്‍ സജേഷ്(37)ആണ് മരിച്ചത്.

ഇന്നലെ രാത്രി 11.30 ഓടെയാണ് തെക്കേക്കര പഞ്ചായത്തില്‍ അശ്വതി ജംഗ്ഷനു സമീപം വെച്ച് സംഭവം നടന്നത്.

ഇടുതു കൈയുടെ മസിലിന് കുത്തേറ്റ സജേഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്തം കൂടുതലായി വാര്‍ന്നതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്.

കേസിലെ പ്രതി ഉമ്പര്‍നാട് വിഷ്ണു ഭവനം വിനോദ് ഒളിവിലാണ്.

Share news
error: Content is protected !!
Scroll to Top