Section

malabari-logo-mobile

വനിതകളുടെകൂട്ടയോട്ടവും ബൈക്ക് റാലിയും

HIGHLIGHTS : തിരുവനന്തപുരം:ജനുവരി ഒന്നിന് ഒരുക്കുന്ന വനിതാ മതിലിന്റെ ഭാഗമായി ജില്ലകളില്‍ വിപുലവും വ്യത്യസ്തവുമായ പ്രചാരണ പരിപാടികളാണ് നടക്കുന്നത്. കലാപരിപാടികള്...

തിരുവനന്തപുരം:ജനുവരി ഒന്നിന് ഒരുക്കുന്ന വനിതാ മതിലിന്റെ ഭാഗമായി ജില്ലകളില്‍ വിപുലവും വ്യത്യസ്തവുമായ പ്രചാരണ പരിപാടികളാണ് നടക്കുന്നത്. കലാപരിപാടികള്‍ മുതല്‍ കുടുംബശ്രീയുടെ ബൈക്ക് റാലി വരെ പ്രചാരണത്തിനായി സംഘടിപ്പിക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലാണ് കുടുംബശ്രീയുടെ ബൈക്ക് റാലി നടക്കുന്നത്. പൊന്നാനി, തിരൂര്‍ മേഖലയില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടവും സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ കൂട്ടയോട്ടം നടന്നുകഴിഞ്ഞു. വി. കെ. കൃഷ്ണമേനോന്‍ സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍ കൂട്ടയോട്ടത്തില്‍ സംബന്ധിച്ചു. മലപ്പുറം ജില്ലയില്‍ പഞ്ചായത്ത് തലത്തില്‍ കാല്‍നട ജാഥകള്‍ നടന്നു. 26ന് വിപുലമായ കലാപരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്. മലപ്പുറം ടൗണില്‍ വനിതാ സാഹിതിയുടെ നേതൃത്വത്തില്‍ പാട്ട്, വര, കവിത, നാടകം എന്നിവ ഒരുക്കും. സിഗ്നേച്ചര്‍ കാമ്പയിനും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് വാര്‍ഡ്തല യോഗങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വാര്‍ഡ്തലത്തില്‍ ഭവന സന്ദര്‍ശനം നടത്തി വനിതാ മതിലിന് പ്രചാരണം നല്‍കും. പത്തനംതിട്ട ജില്ലയില്‍ യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ കോഴഞ്ചേരിയില്‍ നവോത്ഥാന മഹാസംഗമം നടന്നു. വിവിധ നവോത്ഥാന ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിച്ചാണ് ജാഥ കോഴഞ്ചേരിയില്‍ എത്തിയത്. ജില്ലകളിലെല്ലാം നവോത്ഥാന കലാമേളയും നവോത്ഥാന ചരിത്ര പ്രദര്‍ശവും നടക്കുന്നുണ്ട്. കോട്ടയം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ വനിതകള്‍ ചുവരെഴുത്തുമായി സജീവമാണ്. വയനാട്, കൊല്ലം ജില്ലകളില്‍ സമൂഹമാധ്യമങ്ങളിലൂടെയും വാട്സ് ആപ്പിലൂടെയും വിപുലമായ പ്രചാരണം നടക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!