Section

malabari-logo-mobile

മനിതി സംഘത്തെ കാനനവഴിയില്‍ തടഞ്ഞ് പ്രതിഷേധം: അയ്യപ്പനെ കണ്ടേ മടങ്ങുവെന്ന് യുവതികള്‍

HIGHLIGHTS : പമ്പ : ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനിത കൂട്ടായ്മയിലെ ഒരു സംഘം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നടന്നുനീങ്ങുന്നത്

പമ്പ : ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനിതി കൂട്ടായ്മയിലെ ഒരു സംഘം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നടന്നുനീങ്ങുന്നത് നാമജപ്രതിഷേധക്കാര്‍ തടഞ്ഞു. കാനനപാതയിലെ വഴിയില്‍ കുത്തിയിരുന്ന് ശരണം വിളച്ചാണ് ഇവരുടെ പ്രതിഷേധം.

സ്ഥലത്തെ സംഘര്‍ഷസാധ്യത പോലീസ് മനിതി സംഘത്തെ അറിയിച്ചെങ്ങിലും അയ്യപ്പദര്‍ശനം നടത്തിയെ മടങ്ങിപ്പോവുകയൊള്ളു എന്നാണ് മനിതി സംഘത്തിന്റെ നിലപാട്. 11 യുവതികളാണ് സംഘത്തിലുള്ളത്.

sameeksha-malabarinews

ഇവര്‍ക്ക് ഇരുമുടി കെട്ട് നിറയ്ക്കാന്‍ പൂജാരിമാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സംഘം സ്വയം കെട്ട് നിറച്ചശേഷമാണ് വലിയനടപ്പന്തലിലേക്ക് യാത്ര തുടര്‍ന്നത്.

മനിതി കൂട്ടായ്മയിലെ ഒരു സംഘം പുലര്‍ച്ചയോടെയാണ് പമ്പയിലെത്തിയത്.
ശനിയാഴ്ച തമിഴ്‌നാട്ടില്‍ നിന്ന് പുറപ്പെട്ട ഇവരെ തടയാന്‍ നിരവധിയിടങ്ങളില്‍ വിശ്വഹിന്ദുപരിഷത്ത്, ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചുവെങ്ങിലും തമിഴ്‌നാട്- കേരളപോലീസ് ഒരുക്കിയ സുരക്ഷയിലാണ് ഇവര്‍ ഇവിടെയത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!