ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ തിരിച്ചിറങ്ങി

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് സ്ത്രീകള്‍ തിരിച്ചിറങ്ങി. കനത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് ദര്‍ശനം നടത്തുമെന്ന് ഉറച്ച നിലപാടെടുത്ത് സ്ത്രീകള്‍ തിരിച്ചിറങ്ങിയത്. ഇതിനിടെ ദുര്‍ഗ്ഗക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തങ്ങളെ ഇപ്പോള്‍ തിരിച്ചു ഇറക്കുകയാണെങ്കില്‍ തിരികെയെത്താന്‍ അവസരമൊരുക്കണമെന്ന് നിലപാടില്‍ യുവതികള്‍ ഉറച്ചുനിന്നു. ഓഫീസറുടെ നേതൃത്വത്തില്‍ ആംബുലന്‍സിലാണ് ഇവരെ തിരിച്ചിറക്കിയത്,

രണ്ടു മണിക്കൂറോളം നേരം കനത്ത പ്രതിഷേധമാണ് എതിരെ ഉണ്ടായത് ഇതോടെയാണ് പൊലീസുകാരെ തിരിച്ചിറക്കിയത്. പരമ്പരാഗത കാനനപാതയിലൂടെയാണ് രാവിലെ ഏഴുമണിയോടെ ഇവര്‍ മല കയറിയിരുന്നത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ്ഗ എന്നിവരാണ് ഇന്ന് ദര്‍ശനത്തിനെത്തിയത്.

Share news
error: Content is protected !!
Scroll to Top