സിപിഎം നേതാവ് നിരുപം സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത:മുതിര്‍ന്ന സിപിഎം നേതാവ് നിരുപം സെന്‍ അന്തരിച്ചു .72 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.

ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാരില്‍ വാണിജ്യ മന്ത്രിയായിരുന്നു. 2015 ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളി ബ്യൂറോയില്‍നിന്ന് നിരൂപം സെന്‍ ഒഴിഞ്ഞിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നിരുപം സെന്‍ ബംഗാളി സിപിഎമ്മിനെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ്.

Related Articles