വല്യേട്ടന്‍ വീണ്ടും തീയറ്ററുകളില്‍; 4K ട്രെയിലര്‍ പങ്കുവച്ച് മമ്മൂട്ടി

HIGHLIGHTS : Valyaettan is back in theaters; Mammootty shares 4K trailer

മമ്മൂട്ടിയുടെ ക്ലാസിക് മാസ്സ് ആക്ഷന്‍ ചിത്രമായ വല്ല്യേട്ടന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2000 സെപ്റ്റംബര്‍ പത്തിന് പുറത്തിറങ്ങിയ ഈ ചിത്രം നവംബര്‍ 29 ന് 4K ഡോള്‍ബി അറ്റ്‌മോസ് ദൃശ്യമികവോടെയാണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.

ടീസര്‍ ദൃശ്യമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. മമ്മൂട്ടിയുടെ ക്ലാസിക് ആക്ഷന്‍ ചിത്രം 4K ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് ചിത്രത്തിലെ ശബ്ദത്തിനും പ്രാധാന്യം നല്‍കിയാണ് ‘വല്ല്യേട്ടന്‍’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്.

sameeksha-malabarinews

2000 സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത ‘വല്യേട്ടന്‍’ ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്‌ക്രീനില്‍ എത്തിയത്. മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എന്‍ എഫ് വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു.

രഞ്ജിത്തായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. മോഹന്‍ സിത്താര പാട്ടുകളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!