പുരസ്‌കാര പ്രഭയില്‍ എആര്‍ റഹ്‌മാനും ആടുജീവിതവും

HIGHLIGHTS : AR Rahman and Aadujeevitham in the award limelight

കൊച്ചി: പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ (HMMA) പുരസ്‌കാരം നേടി മലയാളത്തിന്റെ സ്വന്തം ‘ആടുജീവിതം’. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള അവാര്‍ഡാണ് എആര്‍ റഹ്‌മാന് ലഭിച്ചത്. മികച്ച ഗാനത്തിനും മികച്ച പശ്ചാത്തല സംഗീതത്തിനുമായി രണ്ടു നാമനിര്‍ദേശങ്ങളാണ് ‘ആടുജീവിത’ത്തിന് ലഭിച്ചിരുന്നത്.

ചാലഞ്ചേഴ്‌സ്, എമിലിയ പേരെസ്, ബെറ്റര്‍മാന്‍, ട്വിസ്റ്റേഴ്‌സ്, ദ ഐഡിയ ഓഫ് യു, ദ സിക്‌സ് ട്രിപ്പിള്‍ എയ്റ്റ്, ബ്ലിറ്റ്‌സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചര്‍ ഫിലിം ഗാന വിഭാഗത്തില്‍ മത്സര രംഗത്തുണ്ടായിരുന്ന മറ്റ് ചിത്രങ്ങള്‍. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌കാരത്തിനായി എ.ആര്‍ റഹ്‌മാന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു ഗേള്‍ യു നോ ഇറ്റ്‌സ് ട്രൂ, കാ വഹായ് ടോനു, മോങ്ഗ്രല്‍സ്, ദ സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ദഷാഡോ ഓഫ് ദി സണ്‍ എന്നിവയാണ് ആടുജീവിതത്തോടു മത്സരിച്ചിരുന്ന മറ്റു ചിത്രങ്ങള്‍.

sameeksha-malabarinews

പുരസ്‌കാരം സംബന്ധിച്ച് ആടുജീവിതം അണിയറപ്രവര്‍ത്തകരാണ് അറിയിച്ചത്. ആടുജീവിതം സംവിധായകന്‍ ബ്ലെസ്സിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഹോളിവുഡിലെ അവലോണിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടന്നത്. ഓണ്‍സ്‌ക്രീന്‍ പെര്‍ഫോമന്‍സ് വിഭാഗത്തില്‍ സഞ്ജയ് ലീലാ ബന്‍സാലിയും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ടായിരുന്നു. സെലീന ഗോമസ്, ഡൈ്വയ്ന്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ബെന്യാമിന്റെ ലോകപ്രശ്‌സതമായ നോവല്‍ ആടുജീവിതത്തെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജാണ് കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിച്ചത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്കോവര്‍ ഏറെ ചര്‍ച്ചയായിരുന്നു. ചിത്രം ലോകമെങ്ങും വലിയ സ്വീകാര്യത നേടിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!