ഷനോജ്‌ വധശ്രമക്കേസ്‌ വള്ളിക്കുന്നില്‍ പ്രതിഷേധക്കൂട്ടായ്‌മ

Untitled-1 copyവള്ളിക്കുന്ന്‌: അരിയല്ലുര്‍ നമ്പ്യാര്‍വീട്ടില്‍ ഷനോജ്‌ വധശ്രമക്കേസിലെ പ്രതികളെ നാലു വര്‍ഷം കഴിഞ്ഞിട്ടും പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച്‌ അരിയല്ലൂരില്‍ സര്‍വ്വകക്ഷിസമിതി കൂട്ടായ്‌മ സംഘടിപ്പിച്ചു.
റെയില്‍വേസറ്റേഷന്‍ പരിസരത്ത്‌ നടന്ന പ്രതിഷേധക്കൂട്ടായ്‌മ കെഎന്‍എ ഖാദര്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ സറ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍മാന്‍ കെവി ജമീല അധ്യക്ഷം വഹിച്ച.

പരാതിയുടെ അടിസ്ഥാനത്തില്‍ ഈ കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തിരുന്നുവെങ്കിലും പ്രതികളെ കണ്ടെത്താനിയിരുന്നില്ല. സംഭവം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവരുമെന്ന്‌ എംഎല്‍എ യോഗത്തില്‍ വ്യക്തമാക്കി.

പ്രതിഷേധയോഗത്തില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസന്നകുമാരി, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ നിസാര്‍, എം കാരിക്കുട്ടി, വി രമണി, സജിത, ബ്രാക്കഅംഗ പി സുനില്‍കുമാര്‍, മുസ്‌തറ, എം കേശവന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top