Section

malabari-logo-mobile

ലീഗിന്റെ അമിതാധികാര പ്രവണത സംഘപരിവാറിന്‌ വളമൊരുക്കുന്നു സിപിഎം

HIGHLIGHTS : പൊന്നാനി: മുസ്ലീം ലീഗിന്റെ അമിതാധികാര പ്രവണത സംഘപരിവാര്‍ സംഘടനകള്‍ക്ക്‌ മലപ്പുറം ജില്ലയില്‍ വളമൊരുക്കുന്നെന്ന്‌ സിപിഎം ജില്ലാസമ്മേളന പ്രവര്‍ത്തന റി...

Untitled-1 copyപൊന്നാനി: മുസ്ലീം ലീഗിന്റെ അമിതാധികാര പ്രവണത സംഘപരിവാര്‍ സംഘടനകള്‍ക്ക്‌ മലപ്പുറം ജില്ലയില്‍ വളമൊരുക്കുന്നെന്ന്‌ സിപിഎം ജില്ലാസമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്‌. പൊന്നാനിയില്‍ നടന്നുവരന്നു സിപിഎം ജില്ലാസമ്മേളനത്തില്‍ സക്രട്ടറി പിപി വാസുദേവന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ്‌ ഈ പരാമര്‍ശം.

ഇരു ഭാഗം വര്‍ഗ്ഗീയശക്തികളും മലപ്പുറത്ത്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിന്റെ ആപത്ത്‌ ചെറുതല്ല. ഈ അവസ്ഥയില്‍ ജില്ലയുടെ മതനിരപേക്ഷ പാരമ്പര്യം കൈമോശം വരുന്ന സാഹചര്യം ഉയര്‍ന്നുവന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ട്‌. പറയുന്നു. ഈ സാഹചര്യത്തില്‍ മതനിരപേക്ഷശക്തികളുടെ നേരവകാശികളായി ഇടതുപക്ഷം മാറണമെന്നു റിപ്പോര്‍ട്ട്‌ പറയുന്നു.

sameeksha-malabarinews

റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചക്കും തിങ്കളാഴ്‌ച തുടക്കമായി. മലപ്പുറം മണ്ഡലത്തിലെ തോല്‍വിയും ഇഎംഎസ്‌ സ്‌്‌മാരക മന്ദിരം ഇതു വരെ പൂര്‍ത്തിയാകത്തതും കിഴക്കന്‍ മേഖലയിലുള്ള പ്രതിനിധികള്‍ ചര്‍ച്ചയിലുയര്‍ത്തിയപ്പോള്‍ കേന്ദ്രകമ്മറ്റിയംഗം വിജയരാഘവനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ്‌ ചര്‍ച്ചയിലുയര്‍ന്നുവന്നത്‌.

ജില്ലസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം സിപിഐഎം പോളിറ്റ്‌ ബ്യൂറോ അംഗം എംഎ ബേബി ഉദ്‌ഘാടനം ചെയ്‌തു. സമ്മേളനം നിയന്ത്രിക്കാന്‍ മറ്റൊരു പിബി അംഗമായ കോടിയേരി ബാലകൃഷണന്‍, കേന്ദ്രകമ്മറ്റിയംഗങ്ങളായ പി കരുണാകരന്‍, പാലൊളി മുഹമ്മദ്‌കുട്ടി, എ വിജയരാഘവന്‍, എംസി ജോസഫൈന്‍, ശൈലജടീച്ചര്‍, സംസ്ഥാന നേതാക്കളായ തോമസ്‌ ഐസ്‌ക്‌, ഗോവിന്ദന്‍ മാസ്‌റ്റ്രര്‍, എന്നിവരും വേദിയിലുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!