Section

malabari-logo-mobile

റോഡിലെ കുഴിയില്‍ വീണ്‌ ബൈക്ക്‌ യാത്രികാര്‍ക്ക്‌ പരിക്ക്‌ ;മൂന്നിയൂരില്‍ റോഡ്‌ ഉപരോധിച്ചു.

HIGHLIGHTS : തിരൂരങ്ങാടി: ജലസേചന വകുപ്പിന്റെ കുടിവെളള വിതരണപൈപ്പ്‌ പൊട്ടി റോഡില്‍ രൂപപ്പെട്ട കുഴിയില്‍ വീണ്‌ അപകടങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു.

thirurangadiതിരൂരങ്ങാടി: ജലസേചന വകുപ്പിന്റെ കുടിവെളള വിതരണപൈപ്പ്‌ പൊട്ടി റോഡില്‍ രൂപപ്പെട്ട കുഴിയില്‍ വീണ്‌ അപകടങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു. മൂന്നിയൂര്‍ ആലിന്‍ചുവട്‌ അങ്ങാടിക്ക്‌ സമീപത്തെ ഈ കുഴിയില്‍ വീണ്‌ കഴിഞ്ഞ ദിവസം ബൈക്ക്‌ യാത്രക്കാരായ ദമ്പതികള്‍ക്ക്‌ പരിക്കേറ്റതോടെയാണ്‌ നാട്ടുകാര്‍ പ്രത്യക്ഷസമരവുമായി രംഗത്തെത്തിയത്‌.

തിങ്കളാഴ്‌ച രാവില നാട്ടുകാര്‍ തലപ്പാറ ചെമ്മാട്‌ റോഡ്‌ ഉപരോധിക്കുകയായിരുന്നു.

sameeksha-malabarinews

റോഡുപരോധത്തെ തുടര്‍ന്ന സ്ഥലത്തെത്തിയ ജലസേചനവകുപ്പ്‌ ഉദ്യോഗസ്ഥര്‍ പോലീസിന്റെ സാനിധ്യത്തില്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചക്കെടൂവിലല്‍ രണ്ട്‌ ദിവസം കൊണ്ട്‌ പ്രശനം പരിഹരിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!