അബ്ദുല്‍ വഹാബിന്‌ നാടിന്റെ ആദരം

parappananagdiപരപ്പനങ്ങാടി: അറബി ഭാഷ ദേശീയ ഗവേഷണ ഫെലോഷിപ്പ്‌ നേടിയ പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറം സ്വദേശി കിണറ്റിങ്ങല്‍ വാഹബിന്‌ നടിന്റെ ആദരം. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരീക്ഷയില്‍ നിന്നാണ്‌ അബ്ദുല്‍ വഹാബിനെ തിരഞ്ഞെടുത്തത്‌. മത്സ്യത്തൊഴിലാളിയായ കിണറ്റിങ്ങല്‍ മൊയ്‌തീന്‍കുട്ടിയുടെ മകനാണ്‌ അബ്ദുല്‍വഹാബ്‌.

പരപ്പനങ്ങാടിയല്‍ നടന്ന ചടങ്ങില്‍ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബാണ്‌ നാട്ടുകാരുടെ സ്‌നേഹാദരം വഹാബിന്‌ നല്‍കിയത്‌. ചടങ്ങില്‍ എംഎച്ച്‌ മുഹമ്മദ്‌കുഞ്ഞിമോന്‍ ഹാജി, പിപി സൈതലവി കെകെ ജയചന്ദ്രന്‍, സി സുബൈര്‍, ചേക്കാലി റസാഖ്‌, എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top