എസ്‌എന്‍എംഎച്ച്‌എച്ച്‌എസ്സില്‍ വിളവെടുപ്പുത്സവം

snmhss,parappanagadiപരപ്പനങ്ങാടി: എസ്‌എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്‌എസ്‌ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിലാരംഭിച്ച പച്ചക്കറികൃഷി വിളവെടുപ്പിന്റെ ഉദ്‌ഘാടനം പരപ്പനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു നിര്‍വ്വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ്‌ അബ്ദുല്‍ ലത്തീഫ്‌ തെക്കേപ്പാട്ട്‌, അധ്യക്ഷം വഹിച്ചു. മനേജര്‍ അബ്ദുല്‍ ലത്തീഫ്‌ മദനി, പ്രിന്‍സിപ്പല്‍ ഇപി അബ്ദുറഹിമാന്‍, എന്നിവര്‍ പങ്കെടുത്തു.

വെണ്ട, മത്തന്‍, പയര്‍,ചിരങ്ങ, പടവലം , കാബേജ്‌ കോളിഫ്‌ളവര്‍, തുടങ്ങിയ പച്ചക്കറികളാണ്‌ കൃഷിചെയ്‌തിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top