സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 30 കുപ്പി വിദേശമദ്യവുമായി വള്ളിക്കുന്ന് സ്വദേശി പിടിയില്‍

പരപ്പനങ്ങാടി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 30 കുപ്പി വിദേശമദ്യവുമായി ഒരാള്‍ പിടിയിലായി. വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി തറോല്‍ വീട്ടില്‍ രാധാകൃഷ്ണ(66)നാണ് പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

മദ്യം കടത്താനുപയോഗിച്ച ഇയാളുടെ സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ സാഗീഷ് ചക്കുങ്ങല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സിന്ധു. ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top