മലപ്പുറത്ത്‌ റിമാന്റ്‌ പ്രതി തൂങ്ങി മരിച്ചു

മലപ്പുറം മലപ്പുറം മഞ്ചേരിയില്‍ മോഷണക്കേസിലെ പ്രതി കോവിഡ്‌ പ്രതികളെ ചികിത്സിക്കുന്ന എഫ്‌എല്‍ടിസിയില്‍ തൂങ്ങിമരിച്ചു. പെരിന്തല്‍മണ്ണ അമ്മിണിക്കാട്‌ സ്വദേശി മുഹമ്മദ്‌ ഷമീം(22) ആണ്‌ മരിച്ചത്‌.

ഇന്ന്‌ ഉച്ചക്ക്‌ രണ്ട്‌ മണിയോടെയാണ്‌ സംഭവം.

കോട്ടക്കല്‍ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത മോഷണക്കേസില്‍ അറസ്‌റ്റിലായ ഇയാളെ മലപ്പുറം ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടിതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന കോവിഡ്‌ പരിശോധന പോസ്‌റ്റീവ്‌ ആയതോടെ എഫ്‌എല്‍ടിസിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഇന്ന്‌ കോവിഡ്‌ ഫലം നെഗറ്റീവ്‌ ആയതിനെ ശേഷം ജയിലിലേക്ക്‌ മാറ്റാനിരിക്കെയാണ്‌ ഇയാള്‍ മരണമടഞ്ഞത്‌.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top