വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ നിന്നും അന്‍പത് ലിറ്റര്‍ വാഷ് പിടികൂടി. വള്ളിക്കുന്ന് അത്താണിക്കലില്‍ വെള്ളേപ്പാടത്ത് ഓവുപാലത്തിന്റെ ചുവട്ടില്‍ ഒളിപ്പിച്ച നിലയില്‍ സൂക്ഷിച്ചിരുന്ന വാഷാണ് പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.
ലോക്ക് ഡൗണില്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടിയതോടെ വ്യാജവാറ്റ് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസ് നടത്തിയ തിരച്ചിലിലാണ് വാറ്റ് ചാരായം നിര്‍മ്മിക്കുവാനായി സൂക്ഷിച്ചിരുന്ന അന്‍പത് ലിറ്ററോളം വാഷ് കണ്ടെത്തിയത്.
ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്ന് ലഭിച്ച രഹസ്യവിവരെത്തെ തുടര്‍ന്ന് പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ ഹണി കെ ദാസിന്റെ നിര്‍ദേശപ്രകരം അഡീഷണല്‍ എസ്.ഐ സുരേഷ് കുമാര്‍, സി.പി.ഒ മാരായ രാജേഷ്, രാജാമണി, ജിഷോര്‍, സനല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ തിരിച്ചിലിലാണ് വാഷ് കണ്ടെടുത്തത്.




