സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക്കൊവിഡ് സ്ഥിരീകരിച്ചു ;8 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയില്‍ നാലുപേര്‍ക്കും കോട്ടയം,കോഴിക്കോട് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ക്കും തിരുവന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എട്ടുപേര്‍ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും രണ്ടുപേര്‍ വിദേശത്തു നിന്നും വന്നവരാണ്. സമ്പര്‍ക്കത്തെ തുടര്‍ന്ന് രോഗം ബാധിച്ചത് നാലു പേര്‍ക്കാണ്. മുഖ്യന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹോട്ട് സ്‌പോട്ടുകളായ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും പൂര്‍ണമായും അടച്ചിടും. റെഡ് സോണില്‍പെട്ട കാസര്‍ഗോട്, കണ്ണൂര്‍ ,മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ നിയന്ത്രണം തുടരും.

Share news
error: Content is protected !!
Scroll to Top