കൊവിഡ് ചികിത്സയിലായിരുന്ന മലപ്പുറത്തെ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറം: കൊവിഡ് ചികിത്സയില്‍ തുടരുകയായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുഞ്ഞിന് നേരത്തെ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

കഴിഞ്ഞ ദിവസം കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ നില അതീവ ഗുരുതരമായിരുന്നെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞിന് രോഗം ബാധിച്ചതിനെ സംബന്ധിച്ച് അവ്യക്തതയുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

Share news
error: Content is protected !!
Scroll to Top