വള്ളിക്കുന്നിൽ ഇരുട്ടിന്റെ മറവിൽ അറവുമാലിന്യം തള്ളി

വള്ളിക്കുന്ന്:ഇരുട്ടിന്റെ മറവിൽ വാഹനത്തിൽ എത്തിച്ചു അറവു മാലിന്യം തള്ളി കഴിഞ്ഞ ദിവസം രാത്രിയിൽ വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ  അത്താണിക്കൽ വെള്ളെപാടത്ത് റോഡരികിൽ ഒരു ലോഡ് അറവുമാലിന്യം ആണ് തള്ളിയത്.

നാട്ടുകാർ പരാതി പെട്ടതനുസരിച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എൻ.ശോഭന,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ദാസൻ,സെക്രട്ടറി കെ.സുധീരകുമാർ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കിഷോർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലതെത്തി .തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡരികിൽ തന്നെ കുഴിയെടുത്ത് മാലിന്യം കുഴിച്ചുമൂടി.

മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടെത്താൻ അത്താണിക്കൽ ,മുണ്ടിയാൻക്കാവ് പറമ്പ് എന്നിവിടങ്ങളിൽ കടകളിലെ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നുണ്ട്.പരപ്പനങ്ങാടി പോലീസിലും ഇത് സംബന്ധിച്ച് പരാതി നൽകി.

Share news
error: Content is protected !!
Scroll to Top