തിരൂരില്‍ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു

തിരൂര്‍:എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. ചമ്രവട്ടം സ്വദേശിനി ചെറുകുളത്ത് രാജന്റെ ഭാര്യ ശ്രീദേവി(40)യാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ശ്രീദേവിയെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിരൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്
ഞായറാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

മക്കള്‍:രാഗില,അര്‍ച്ചന. മരുമകന്‍:ദിലീപ്. സഹോദരങ്ങള്‍:പ്രേമരാജന്‍, രാജേഷ്,ഷിജില്‍, കൗസല്യ,ദാക്ഷായണി, രത്‌നകുമാരി, പുഷ്പലത.

പ്രദേശത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top