നവകേരളസൃഷ്ടിക്കായി പരപ്പനങ്ങാടിയിലെ കായികപ്രേമികളും

കേരളത്തിലെ കായികമേഖലക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള പരപ്പനങ്ങാടിയിലെ കായികപ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാര്‍ പ്രളയക്കെടുതിയിലാണ്ടുപോയെ നാടിനെ വീണ്ടെടുത്ത് പുതിയകേരളത്തെ സൃഷ്ടിക്കാനുള്ള പദ്ധതിയില്‍ അണിചേരുന്നു.

പരപ്പനങ്ങാടിയിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയായ അഡിണോസ് ക്രിക്കറ്റ് അക്കാദമി, കായികപ്രേമികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആള്‍കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടപ്പിക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

സെപ്റ്റംബര്‍ എട്ട്, ഒമ്പത് തിയ്യതികളിലായി പരപ്പനങ്ങാടി ചുടലപറമ്പ് മൈതാനിയിലായിരിക്കും ടൂര്‍ണ്ണമെന്റ് അരങ്ങേറുക.

Share news
error: Content is protected !!
Scroll to Top