വള്ളിക്കുന്നില്‍ സ്വര്‍ണ്ണമോതിരം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി നവദമ്പതികള്‍

പരപ്പനങ്ങാടി:  വിവാഹപന്തലില്‍ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക സ്വര്‍ണ്ണമോതിരം കൈമാറി നവദമ്പതികള്‍ . കഴിഞ്ഞ ദിവസം വിവാഹതരായ വള്ളിക്കുന്ന് കൊടക്കാട് സ്വദേശികളായ കിഴക്കേപുരയ്ക്കല്‍ ബിനോയ്-ശ്രുതി ദമ്പതികളാണ് മാതൃകാപരമായി മോതിരം കൈമാറിയത്.

ഇതേ പന്തലില്‍ വെച്ച് ബിനോയിയുടെ സഹോദരനും ഗ്രാഫിക് ഡിസൈനറുമായ ബിനീഷ് കെ പുരയ്ക്കലിന്റെ നേതൃതത്തില്‍ കൊടക്കാട്ടെ പ്രവാസി കൂട്ടായ്മ സ്വരൂപിച്ച 1,20,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസനിധി സമാഹരണത്തിലേക്കാണ് ഇവര്‍ തുകയും മോതിരവും കൈമാറിയത്‌

Share news
error: Content is protected !!
Scroll to Top