Section

malabari-logo-mobile

53 മരണം; ചെറുക്കണം എലിപ്പനിയെ: സംസ്ഥാനത്ത് അതീവജാഗ്രത നിര്‍ദ്ദേശം

HIGHLIGHTS : തിരുവനന്തപുരം:  പ്രളയത്തിന് ശേഷം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നകയറാനുള്ള സാധ്യത ശരിവെച്ചുകൊണ്ട് സംസ്ഥാനത്ത്

തിരുവനന്തപുരം:  പ്രളയത്തിന് ശേഷം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നകയറാനുള്ള സാധ്യത ശരിവെച്ചുകൊണ്ട് സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നുപിടിക്കുന്നു എലിപ്പനിക്കെതിരെ സര്‍ക്കാര്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. എലിപ്പനി പിടിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 53 ആയി ഓഗസ്റ്റ് മുതല്‍ ഇന്നലെ വരെ 269 പേര്‍ക്കാണ് എലിപ്പനി സ്ഥിതീകരിച്ചത്.

ഇന്നലെയും ഇന്നുമായി 13പേരാണ് മരിച്ചത്. ഇതോടെയാണ് ആരോഗ്യവകുപ്പ് അതീവജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

sameeksha-malabarinews

കോഴിക്കോട്, മലപ്പുറം പാലക്കാട് തൃശ്ശുര്‍ ജില്ലകളിലാണ് ഇപ്പോള്‍ കൂടുതലായി എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്
എലിപ്പനിയുടെ ലക്ഷണങ്ങളായ ശക്തമായ പനി, തലവേദന, എന്നിവ അനുഭവപ്പെടുകയാണങ്ങില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് മുന്നറിയിപ്പുണ്ട്.

രോഗം ബാധിക്കുന്നവരെ കിടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധമരുന്നതായ ഡോക്‌സിസൈക്ലിനും, ചികത്സക്കായി ആവിശ്യമുള്ള പെന്‍സിലിനും സര്‍ക്കാര്‍ ആശുപത്രികളില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!